കോഴിക്കോട്: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ച പി.എസ്.സി, സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.
മൊബൈല്‍ വൈറോളജി ലാബ് കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്ന് ആരോഗ്യമന്ത്രി വീണാ കോര്‍ജ് അറിയിച്ചു.തുടര്‍ നടപടികള്‍ കേന്ദ്രവുമായി ആലോചിച്ചായിരിക്കും. ആഗസ്റ്റ് മരിച്ച 30ന് മരിച്ചയാളുടെ ഹൈ റിക്സ് കോണ്ടാക്ടുകള് എല്ലാം പരിശോധിക്കും. നിപ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളിലെല്ലാം പ്രത്യേക മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുവാനും ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്. വിവാഹം, പള്ളിപെരുന്നാളുകള്‍ തുടങ്ങിയ ആഘോഷങ്ങളെല്ലാം ചടങ്ങുകളായി മാത്രം നടത്താന്‍ നിര്‍ദേശം നല്കി.






