
ഉത്തര്പ്രദേശ്: ഭീമി തര്ക്കത്തെ തുടര്ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടുകയറി വെട്ടിക്കൊന്നു. കൗശാംബിയില് ഇന്ന്പുലര്ച്ചെയായിരുന്നുസംഭവം. കൊലപാതകത്തില് പ്രകോപിതരായ ചിലര് സമീപത്തെ വീടുകളും കടകളും അഗ്നിക്കിരയാക്കി. ഹോരിലാല്, മകള് ബ്രിജ്കാലി, മരുമകന് ശിവശരണ് എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഗ്രാമവാസിയായ സുഭാഷുമായി ഹോരിലാലിന് ഭൂമി തര്ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഉറങ്ങികിടക്കുമ്പോള് ചിലര് വീട്ടില് കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു.
നാട്ടുകാരില് ഈ കൊലപാതകം വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. പ്രകോപിതരായ ചിലര് പ്രതിയുടെ ഉള്പ്പെടെയുള്ള നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കുകയായിരുന്നു. ആറോളം വീടുകള്ക്ക തീയിട്ടു. പിന്നീട് പൊലീസും ഫയര്ഫോഴ്സും സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മൃതദേഹം ഏറ്റെടുക്കാന് പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര് എതിര്ത്തു.പ്രതികളായ നാലുപേരുടെ പേര് വിവരങ്ങള് ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികള്ക്കായുളള തെരച്ചില് ആരംഭിച്ചതായും കൂടുതല് വിവരങ്ങള് ശേഖരിച്ചു വരുന്നതായും ഉദ്യോഗസ്ഥര് അറിയിച്ചുട്ടുണ്ട്.







Comments