
കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം പന്തെടുക്കും. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി തിലക് വര്‍മ ഏകദിന അരങ്ങേറ്റം നടത്തും. ബംഗ്ലാദേശിനായി തന്‍സിം ഹസന് അരങ്ങേറും. നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെന്ന നിലയിലാണ് .
അഞ്ച് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. തിലക് ഉള്‍പ്പെടെ മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടീമിലെത്തി.
മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടീമിലെത്തി. കോലി, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കെ എല്‍ രാഹുല്‍, ഇഷാന് കിഷന്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, തന്‍സിദ് ഹസന്, അനാമുള്‍ ഹഖ്, ഷാക്കിബ് അല്‍ ഹസന്, തൗഹിദ് ഹൃദോയ്, ഷമീം ഹുസൈന്, മെഹ്ദി ഹസന് മിറാസ്, നസും അഹമ്മദ്, തന്‍സിം ഹസന്, മുസ്തഫിസുര്‍ റഹ്മാന്.






