
ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ ബാരാമുളളയില്‍ സൈന്യവും ഭീകരരും തമ്മിലുളള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു .ബാരാമുളള ജില്ലയിലെ ഊറി , ഹാത്ലംഗയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഉറിയിലെ നിയന്ത്രണരേഖയിലൂടെയാണ് മൂന്ന് ഭീകരന് നഴുത്തുകയറാന് ശ്രമിച്ചത്. പാക് സൈന്യത്തിന്റെ സാഹയത്തോടെയാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തിയത്.
നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാക് പോസ്റ്റിൽ വെടിവയ്പ്പ് തുടരുന്നതിനാൽ മൂന്നാമന്റെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യവും സിആർപിഎഫും പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്.
സൈന്യം പ്രദേശം വളഞ്ഞതിനെ തുടർന്ന് ഭീകരർ വെടിയുതിർക്കാൻ തുടങ്ങി, തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ജമ്മുവിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. 72 മണിക്കൂറിന് ശേഷവും അനന്ത്നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കശ്മീർ എഡിജിപി വെള്ളിയാഴ്ച അറിയിച്ചിരുന്നു






