
റെഡ്ഡിറ്റില്‍ കാറ്റിന് ശേഷം നിലത്ത് വീണു കിടക്കുന്ന തരത്തില്‍ അന്യഗ്രഹ ജീവിയെ പോലുള്ള ഒരു ജീവിയുടെ വീഡിയോ പ്രചരിക്കുകയുണ്ടായി.
വീഡിയോയ്ക്ക് കാറ്റുള്ള ഒരു ദിവസത്തിന് ശേഷം എന്റെ സുഹൃത്ത് ഈ അന്യഗ്രഹ ജീവിയെ കണ്ടെത്തി. അതിനെ തിരിച്ചറിയാൻ സാധിക്കുന്ന ആരെങ്കിലും ഉണ്ടോ?" എന്നാണ് കാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി രംഗത്തെത്തിയത്. യഥാര്‍ത്ഥത്തില്‍ ഇത് മറ്റേതോ ഗ്രഹത്തിൽ നിന്നും വന്നത് പോലെ തന്നെ ഉണ്ട് എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
വീഡിയോയിലുള്ള ജീവി നിലത്തു ഇഴയുന്നതും അതിന്റെ 'ഷെല്ലിന്റെ' പുറംഭാഗത്ത് നിന്ന് ശരീരഭാഗങ്ങളിൽ ചിലത് നീക്കം ചെയ്തിരിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. എന്നാൽ, ഈ ജീവി ഏതാണ് എന്നതിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല.
അതേസമയം, പെറുവിൽ നിന്ന് വീണ്ടെടുക്കപ്പെട്ട ആയിരത്തിലധികം വർഷം പഴക്കമുള്ള ഏലിയൻ 'മമ്മി'കള്‍ എന്ന വ്യാഖ്യാനത്തോടെ കഴിഞ്ഞ സെപ്തംബർ 12 ന് മെക്സിക്കോയിലെ യുഎഫ്ഒ ഹിയറിംഗിൽ ചില ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അത് ഒരു വലിയ തട്ടിപ്പിന്റെ ബാക്കിയാണെന്ന സംശയം ശക്തമായിരുന്നു. നീണ്ട തലയും, കൈകളില്‍ മൂന്ന് വിരലുകളുമുള്ള ഒരു പ്രത്യേക രൂപമായിരുന്നു സ്പോര്‍ട്സ് ജേണലിസ്റ്റായ ഹോസെ ജെയിമി മൗസാന്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താതെ വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് നാസ അറിയിച്ചത്. ഇതിനിടെയാണ് പ്രദര്‍ശിപ്പിക്കപ്പെട്ട മമ്മികള്‍ എന്താണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു.






