
കോട്ടയം: വൈക്കം മറവന്തുരുത്തില് വയോധികയെ പുലര്‍ച്ചെ മുതല്‍ കാണാതായി. മറവന്തുരുത്ത് സ്വദേശിനി ചുങ്കംതാഴത്തെ വീട്ടില്‍ ഏലിയാമ്മ (85) ആണ് കാണാതായത്. ഇവര്‍ പുഴയില്‍ ചാടിയെന്ന സംശയത്തെ പുഴയില്‍ മുങ്ങല്‍വിദഗ്ധര്‍ തിരച്ചില്‍ നടത്തുകയാണ്. ഇവര്‍ക്കായി മറ്റിടങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.






