
ആഗോള മലയാളി നേഴ്സസ് കൂട്ടായ്മയുടെ റൈസിംഗ് സ്റ്റാർ അവാർഡിന് കോതമംഗലം ആയക്കാട് സ്വദേശിനിയായ ജിൻസി തോമസ് ( എസ്. ചിന്താമണി ) അർഹയായി. ഈ മാസം 24 നു ന്യൂഡൽഹിയിൽ വച്ചു നടന്ന എയിംനയുടെ വാർഷികാഘോഷത്തിൽ വച്ചു ആർ. ആർ ഹോസ്പിറ്റൽ പ്രിൻസിപ്പൽ മേട്രൻ, മേജർ ജനറൽ പി. ഡി ഷീനയിൽ നിന്നും ജിൻസി പുരസ്കാരം ഏറ്റുവാങ്ങി.എയിംന സ്ഥാപകൻ സിനു ജോൺ കറ്റാനം അധ്യക്ഷത വഹിച്ച ചടങ്ങ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നാഷണൽ ചെയർമാൻ ശ്രീ. ബാബു പണിക്കർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് ജനറൽ ജീന പ്രദീപ്,ഹോളി ഫാമിലി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ജീന ജോസ്, നോർക്ക അണ്ടർ സെക്രട്ടറി ജെ. ഷാജിമോൻ, സുജാനി ട്രാൻസ്ജെണ്ടേയ്സ് ഗ്രൂപ്പ് സ്ഥാപക സെലിൻ ജോസ്, എയിംന രക്ഷാധികാരി അശ്വതി ജോസ്, ജിതിൻ തോമസ് എന്നിവർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു..
പോണ്ടിച്ചേരിയിലെ ജിപ്മർ ഹോസ്പിറ്റലിൽ നഴ്സിംഗ് ഓഫീസർ ആയി ജോലി ചെയ്യുന്ന ജിൻസി,ജോലിയോടൊപ്പം തന്നെ എസ് ചിന്താമണി എന്ന തൂലിക നാമത്തിൽ കലാരംഗത്തും സജീവമാണ്. ഇതിനകം തന്നെ തമിഴ്, മലയാളം സിനിമകൾക്ക് ജിൻസി ഗാനരചനയും, സംഗീത സംവിധാനവും നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.. കൂടാതെ നിരവധി ആൽബം സോങ്ങുകൾ,ഷോർട്ട് ഫിലിംസ് എല്ലാം ജിൻസിയുടേതായിട്ടുണ്ട്.വേനൽചൂടിൽ എന്ന പേരിൽ ചെറുകഥ സമാഹാരവും ജിൻസിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.






