പാലക്കാട്: മുതലമടയില്‍ റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. വില്‍സണ്‍ -ഗീതു ദമ്പതികളുടെ മകന് വേദവ് (ഒന്നര) ആണ് മരിച്ചത്. സൊസൈറ്റിയില്‍ പാല് കൊടുക്കുന്നതിനായി മുത്തച്ഛനോടൊപ്പം റോഡിലൂടെ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
കുഞ്ഞിന്റെ ശരീരത്തിലേക്ക് വീണത് അയല്‍വാസിയായ എം കുട്ടപ്പന്റെ 15 വര്‍ഷത്തോളം പഴക്കമുള്ള മതില്‍ക്കെട്ടായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായി കഴിഞ്ഞില്ല.






