
പുകവലി കോളജ് കാംപസുകള്‍ കടന്ന് സ്കൂള്‍ വരാന്തകളില്‍ വരെ എത്തിയിരിക്കുന്നു. കേരളത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ പുകവലി ശീലം വര്‍ധിച്ചിരിക്കുന്നതായി സമീപകാല സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നു. മുക്കിലും മൂലയിലും 'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന് ബോര്‍ഡു വച്ചിട്ടും ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന് ഭയപ്പെടുത്തിയിട്ടും പുകവലിക്കാരെ പിന്തിരിപ്പിക്കുന്നതില് പരാജയമായിരുന്നു ഫലം. എന്നാല്‍ ശ്വാസകോശത്തെ മാത്രമല്ല, ശരീരത്തിന്റെ സര്‍വവിധ പ്രവര്‍ത്തനങ്ങളെയും പുകവലി ബാധിക്കും.
പ്രമേഹത്തിലേക്കുള്ള എളുപ്പവഴി
പ്രമേഹത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രഥമ സ്ഥാനത്താണ് പുകവലി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പുകവലിക്കുന്നവരില്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഇതിന് കാരണം. പ്രമേഹം നിയന്ത്രിക്കുന്നതില്‍ പാന്‍ക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന് പ്രധാന പങ്കുണ്ട്. എന്നാല്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്ഥങ്ങര് ഇന്‍സുലിന്റെ പ്രവര്‍ത്തനം തടയുന്നു. മാത്രമല്ല ഇന്‍സുലിന്‍ എതിരെ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളായ കാറ്റ് കൊളാമിന്സ്, ഗ്രോത്ത് ഹോര്‍മോണ്‍സ്, കോര്ടിസോള് എന്നിവയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു.
അമിത രക്തസമ്മര്‍ദം
രക്തസമ്മര്‍ദത്തിന്റെ കാര്യത്തിലും കണക്കുകള്‍ വിഭിന്നമല്ല. പുകവലിക്കുന്നവരില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുകയും നല്ല കൊളസ്ട്രോളിന്റെ അളവ് കുറയുന്നതായും കണ്ടുവരുന്നു. പുകവലി രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇത് കണ്ണുകളുടെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ ഗുരതരമായി ബാധിക്കും. രക്തത്തിന്റെ മന്ദഗതിയിലുള്ള പ്രവാഹം രക്തം കട്ടപിടിക്കുന്നതിനും, അതിന് സഹായകരമായ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. ഇതില്‍ പുകവലിക്കുള്ള പങ്ക് വളരെ വലുതാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. രക്താതിസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിങ്ങനെയുള്ള ഹൃദ്രോഗ കാരണങ്ങള്‍ പ്രമേഹത്തിന്റെ സന്തത സഹചാരിയാണ്. മറ്റ് ഹൃദ്രോഗ കാരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലിയുള്ള പ്രമേഹബാധിതര്‍ക്ക് മൂന്നിരട്ടി ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.