ഹാങ്ഴൂ: ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 20 സ്വര്‍ണവുമായി ഇന്ത്യയുടെ മുന്നേറ്റം. സ്ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കലും ഹരീന്ദര്‍ പാല് സിംഗ് സന്ദുവും ഉള്‍പ്പെട്ട സഖ്യമാണ് ഒടുവില്‍ സ്വര്‍ണം നേടിയത്. മലേഷ്യന്‍ ജോഡികളായ അയിഫ ബിന്ദി അസ്മാന്- മുഹമ്മദ് സ്യാഫിഖ് മിന് മൊഹദ് കമാല്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 35ാം മിനിറ്റില്‍ 11-10, 11-10നാണ് വിജയം.






