
ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് മെഡല്‍ വേട്ടയില്‍ സെഞ്ചുറി ഉറപ്പിച്ച് ഇന്ത്യ. ഇന്ത്യയ്ക്ക് നിലവില്‍ 91 മെഡലുകളുണ്ട്. 9 ഇവന്റുകളില്‍ കൂടി ഇന്ത്യ ഇപ്പോള്‍ മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്. ഇതോടെ ആകെ മെഡലുകല്‍ 100 ആകും. 2018ലെ 70 മെഡലുകള്‍ എന്ന നേട്ടം ഇതിനകം മറികടന്ന ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഏഷ്യന്‍ ഗെയിംസില്‍ നടത്തുന്നത്.
അമ്പെയ്ത്തില്‍ മൂന്ന് മെഡലുകള്‍ കൂടി ഉറപ്പിച്ച ഇന്ത്യ പുരുഷ ക്രിക്കറ്റിലും ഹോക്കിയിലും ഒരോ മെഡലുകള്‍ വീതം മെഡലുകളും ഉറപ്പിച്ചു. രണ്ട് മെഡലുകള്‍ കബഡിയിലും രണ്ട് മെഡലുകള്‍ ബാഡ്മിന്റനിലും ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ കടന്ന ഇന്ത്യ വെള്ളിയോ സ്വര്‍ണമോ ഉറപ്പിച്ചിരിക്കുകയാണ്. ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും.




