കെയ്റോ: ഇസ്രയേല്‍ - പലസ്തീന് സംഘര്‍ഷം രൂക്ഷമായിരിക്കെ, ഈജിപ്തില്‍ പൊലീസ് ഉദ്യോഗസ്തന് ഒരു ഈജിപ്ത്യന്‍ പൗരനെയും രണ്ട് ഇസ്രയേല്‍ വിനോദസഞ്ചാരികളെയും വെടിവച്ചുകൊന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒരു പ്രദേശിക മാധ്യമമാണ്. ഇസ്രയേലി വിനോദസഞ്ചാരികള്‍ ഈജിപ്തിലെ അലക്സാന്‍ഡ്രിയ നഗരം സന്ദര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയത് സ്വകാര്യ ആയുധം ഉപയോഗിച്ചായിരുന്നു. ഇതില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.






