മതവും ജാതിയും രാഷ്ട്രീയവുമാണ് വളരെപ്പെട്ടെന്ന് കലഹമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍. അതിനു വേണ്ടി മാത്രമായി ചിലര്‍ ഇറങ്ങിത്തിരിക്കാറുമുണ്ട്. ഇപ്പോഴിതാ കൊച്ചി ലുലു മാളിലെ പാകിസ്താന്റെ കൊടി ഇന്ത്യയുടേതിനേക്കാള്‍ വലുതാണെന്ന് കാണിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് കണ്ടെത്തി കുറിക്കുകയാണ് ഫാക്ട് ചെക്കറും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈര്‍.
പ്രതീഷ് വിശ്വനാഥടക്കം പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയാണ് മുഹമ്മദ് തുറന്നു കാട്ടിയത്. ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂര്‍ണമെൻറില്‍ പങ്കെടുക്കുന്ന ടീമുകളുടെ കൊടികള്‍ മാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ ഉയരത്തില്‍ വെച്ചതിനാല്‍ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയെല്ലാം ഒരേ വലുപ്പമുള്ളവയാണ്. ഫോട്ടോയുടെ ആംഗിളിന് അനുസരിച്ച് ഇവയുടെ വലുപ്പത്തില്‍ തോന്നുന്ന വ്യത്യാസമാണ് ഹിന്ദുത്വവാദികള്‍ ദുരുപയോഗം ചെയ്ത് വാര്‍ത്തയാക്കിയത്.
പ്രതീഷിനെയും മാധ്യമപ്രവര്‍ത്തകനായ പ്രതീപ് ഭന്ധാരിയെയും ടാഗ് ചെയ്താണ് മുഹമ്മദ് വ്യാജ വാര്‍ത്ത തുറന്നു കാട്ടിയിരിക്കുന്നത്. കന്നഡയിലുള്ള ചില മാധ്യമങ്ങളടക്കം ഈ വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിനെ തിരുത്തുന്ന വാര്‍ത്തകള്‍ മറ്റു ചില മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് കുറിച്ചു.

‘‘ഒരു പഞ്ചര്‍വാലയാകട്ടെ ശതകോടീശ്വരനാകട്ടെ അവരുടെ മധ്യകാലഘട്ട വിശ്വസമാണ് പ്രധാനം... എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ലുലു മാളില്‍ നിന്നുള്ളതാണ് ഈ ഫോട്ടോ.. അവര്‍ ഇന്ത്യൻ പതാകയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്...’’ എന്ന കുറിപ്പ് സഹിതമാണ് പ്രതീഷ് വിശ്വനാഥൻ ഈ വ്യാജ വിവരം എക്സില്‍ പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളില്‍ പലരും ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
അവാസ്തവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും. ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ലുലു അറിയിച്ചു.

Comments