സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പരിസ്ഥിതി , ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. വെടിക്കെട്ട് നടക്കുന്നില്ലായെന്ന് ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി. ആരാധനാലയങ്ങളില്‍ വെടിക്കെട്ട്നടത്തുന്നില്ലായെന്ന് അതാത് ജില്ലയിലെ കളക്ടര്‍മാരാണ് ഉറപ്പുവരിത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.






