
തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടന നവകേരളാസദസ്സിന് മുമ്പു വേണോ കഴിഞ്ഞു മതിയോ എന്ന് ഇന്നറിയാം. നവകേരള സദസ്സ് അടുത്തയാഴ്ച നടക്കാനിരിക്കെ നേരത്തേ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്ന മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച തീരുമാനം ഇന്ന് വൈകിട്ട് ചേരുന്ന മുന്നണിയോഗത്തില്‍ ചര്‍ച്ചയായേക്കുമെന്ന് സൂചനയുണ്ട്. ഈ മാസം 18 നാണ് നവകേരളാ സദസ്സ് നടക്കുക.
നവകേരളാ സദസ്സിന് മുമ്പായി മന്ത്രസഭാ പുന:സംഘടന വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി, മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബര്‍ 25നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടതുണ്ട്. എന്നാല്‍ നവകേരളാ സദസ്സ് ഭരണത്തിന്റെ കൂടി വിലയിരുത്തലാകുമെന്നത് കൂടി പരിഗണിച്ചാണ് പുന:സംഘടന താമസിപ്പിക്കുന്നത്.
നിലവിലെ എല്ലാ മന്ത്രിമാരും നവകേരളാ സദസ്സില്‍ ഉണ്ടാവേണ്ടതുണ്ട്. മുന്‍ ധാരണപ്രകാരം ഗതാഗത മന്ത്രി ആന്റണി രാജുവും, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മാറി പകരം കെ.ബി.ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് വരും. മന്ത്രിസഭാ പുന: സംഘടന കാര്യത്തില്‍ ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലാകും തീരുമാനം ഉണ്ടാകുക. ഇക്കാര്യം കേരളാകോണ്‍ഗ്രസ് ബിയെയും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ വിവിധവിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും ഇന്ന് ചേരുന്നുണ്ട്.






