ഐസ്ലൻഡിൽ നിരന്തരമായി തുടർ ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 14 മണിക്കൂറിനിടെ 800 തവണയും 24 മണിക്കൂറിനിടെ 1000നു മുകളിൽ ചെറു ഭൂചലനങ്ങളുമായി ഐസ്ലൻഡിലുണ്ടായത്.
രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം. അഗ്നിപർവതത്തിന്റെ സമ്മർദ്ദം കാരണമാണ് ഇത്രയധികം ഭൂചലനങ്ങൾ ഉണ്ടായതെന്നും അഗ്നിപർവതം പൊട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
തുടർ ഭൂചലനങ്ങളിൽ ആൾനാശമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിപർവത സ്ഫോടന സാധ്യതയുള്ളതിനാൽ ആഡംബര ഹോട്ടലുകളും പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ബ്ലൂ ലഗൂണും അടച്ചിരിക്കുകയാണ്.

Comments