
ലണ്ടൻ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഇംഗ്ലണ്ട് ടീം ജോസ് ബട്ലറെ നായകനായി നിലനിർത്തി. ലോകകപ്പ് കളിച്ച ആറ് താരങ്ങളും വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ കളിക്കും. ഡിസംബര്‍ മൂന്ന് മുതല്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഡിസംബര്‍ 12 മുതല്‍ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലുമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് കളിക്കുക.
ലോകകപ്പ് ടീമിലുണ്ടായിരുന്ന മൊയീന്‍ അലി, ആദില്‍ റഷീദ്, ക്രിസ് വോക്സ് എന്നിവരെ ടി20 ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയപ്പോള്‍ ഏകദിന ടീമില്‍ മൂന്ന് പുതുമുഖങ്ങള്‍ ഇടം നേടി. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പ്, പേസര്‍മാരായ ജോണ്‍ ടര്‍ണര്‍, ജോഷ് ടങ് എന്നിവരാണ് ഏകദിന ടീമിലെത്തിയത്.
ഏകദിന ലോകകപ്പിൽ ഒമ്പത് മത്സരങ്ങളിൽ ജയിക്കാനായത് വെറും മൂന്നെണ്ണത്തിൽ മാത്രം. പക്ഷേ ഇംഗ്ലണ്ട് ടീമിൽ കാര്യമായ പൊളിച്ചെഴുത്ത് ഉണ്ടായില്ല. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഇംഗ്ലണ്ട് ടീം ജോസ് ബട്ലറെ നായകനായി നിലനിർത്തി.
ഇന്ത്യക്കെതിരെയ ജനുവരിയില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഡേവിഡ് മലാന്, മൊയീന്‍ അലി, ക്രിസ് വോക്സ് എന്നിവരെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ടിന്റെ ഏകദിന ടീം: ജോസ് ബട്ലർ, റെഹാൻ അഹമ്മദ്, ഗസ് അറ്റ്കിൻസൺ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, സാക്ക് ക്രോളി, സാം കറൻ, ബെൻ ഡക്കറ്റ്, ടോം ഹാർട്ട്ലി, വിൽ ജാക്ക്സ്, ലിയാം ലിവിംഗ്സ്റ്റൺ, ഒലി പോപ്പ്, ഫിൽ സാൾട്ട്, ജോഷ് ടങ്, ജോൺ ട്യൂർണർ.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ടിന്റെ ടി20 ടീം: ജോസ് ബട്ട്ലർ, റെഹാൻ അഹമ്മദ്, മൊയിൻ അലി, ഗസ് അറ്റ്കിൻസൺ, ഹാരി ബ്രൂക്ക്, സാം കുറാൻ, ബെൻ ഡക്കറ്റ്, വിൽ ജാക്ക്സ്, ലിയാം ലിവിംഗ്സ്റ്റൺ, ടൈമൽ മിൽസ്, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ജോഷ് ടംഗ്, റീസ് ടോപ്ലി, ജോൺ ടൂർ , ക്രിസ് വോക്സ്.


