
ഐസിസി വേൾഡ് കപ്പിലെ ഓരോ മത്സരവും ആവേശത്തോടെയാണ് എല്ലാ ക്രിക്കറ്റ് പ്രേമികളും കാണുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നപ്പോൾ ഓരോ പന്തും ആവേശത്തോടെ ആരാധകർ ഏറ്റെടുത്തു. ഇന്ത്യ കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. നാല് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറില്‍ 410 റണ്‍സ് ഇന്ത്യ നേടി. മത്സരത്തിൽ ഏറ്റവും തിളങ്ങിയത് കെ എല്‍ രാഹുലാണ്. താരത്തിന്റെ മിന്നും ബാറ്റിംഗാണ് ചിന്നസ്വാമിയില്‍ നിറഞ്ഞത്. 62 പന്ത് നേരിട്ട താരം കിടിലൻ സിക്സിലൂടെയാണ് സെഞ്ചുറിയിലേക്ക് എത്തിയത്. ലോകകപ്പില്‍ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗത്തിലുള്ള സെഞ്ചുറിയാണ് രാഹുല്‍ കുറിച്ചത്. അവസാന ഓവറിലാണ് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗമാകുകയാണ്.
മത്സരം കാണാൻ വിരാടിന്റെ ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ അനുഷ്ക ശർമ്മയും എത്തിയിരുന്നു. രാഹുലിന്റെ സെഞ്ച്വറിക്ക് നിറഞ്ഞ കൈയടി നൽകുന്ന അനുഷ്കയെ വിഡിയോയിൽ കാണാം.
ഗംഭീര തുടക്കമായിരുന്നു ഇന്ത്യക്ക് ഓപ്പണമാരായ ഗില്‍ - രോഹിത് കൂട്ടുകെട്ട് നൽകിയത്. 12-ാം ഓവറില്‍ ഗില്‍ മടങ്ങിയപ്പോൾ മൂന്നാമനായി ക്രീസിലെത്തിയ കോലിയും മികച്ച പ്രകടനം പുറത്തെടുത്തു. മികച്ച വിജയമാണ് നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ നേടിയത്.







Comments