
തിരുവവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ മുന്‍ കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കിന് പുതിയ സമൻസ് നൽകാൻ ഇഡിക്ക് ഹൈക്കോടതിയുടെ അനുമതി. ഐസകിന് സമൻസ് അയക്കരുതെന്ന ഇടക്കാല ഉത്തരവ് പരിഷ്കരിച്ചാണ് നടപടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഇടക്കാല ഉത്തരവ്.
പുതിയ സമന്‍സ് അയക്കാന്‍ തയ്യാറാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണവുമായി മുന്നോട്ടു അയക്കാന്‍ തയ്യാറാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണവുമായി മുന്നോട്ടു പോകാൻ കോടതി നേരത്തെ ഇ.ഡിക്ക് നിർദേശം നൽകിയിരുന്നു.
മസാല ബോണ്ടിലൂടെ ധനസമാഹരണം നടത്തിയതിൽ ഫെമ നിയമലംഘനം ആരോപിച്ചാണ് കിഫ്ബിയ്ക്കെതിരെ ഇഡി കേസെടുത്തത്. എന്നാൽ റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നും ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ലെന്നുമായിരുന്നു തോമസ് ഐസക് ഉൾപ്പെടെയുള്ള ഹർക്കാർ വാദിച്ചിരുന്നത്.






