ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ സില്‍ക്യാര തുരങ്ക നിര്‍മാണത്തില്‍ ഒരു രീതിയിലുള്ള പങ്കാളിത്തവുമില്ലായെന്ന് അദാനി ഗ്രൂപ്പ്. കമ്പനിക്ക് നിര്‍മാണത്തില്‍ പരോക്ഷമായോ പ്രത്യക്ഷമായോ പങ്കാളിത്തമില്ലായെന്നാണ് അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. തുരങ്ക നിര്‍മാണം നടത്തുന്ന കമ്പനിയില്‍ അദാനി ഗ്രൂപ്പിന് ഓഹരി പങ്കളിത്തവുമില്ല. ഉപ കമ്പനികള്‍ക്കും ബന്ധമില്ലായെന്നും പ്രസ്താവനയില്‍ പറയുന്നു.
ബിജെപി നേതാവായ സുബ്രഹ്മണ്യന് സ്വാമി തുരങ്ക നിര്‍മാണം നടത്തുന്ന കമ്പനിക്ക് അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.കുടങ്ങികിടക്കുന്ന തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടസമയത്ത് ഇതുപോലെ ഹീനമായ പ്രചരണം നടത്തുന്നതില്‍ അപലപിക്കുന്നതായും അദാനി ഗ്രൂപ്പ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.






