
കോഴിക്കോട്ടേക്ക് സ്വർണാഭരണങ്ങൾ നിർമ്മിക്കാനായി ഉരുക്കിയ 244 ഗ്രാം സ്വർണവുമായി പോവുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്ത സംഭവത്തില്‍ മൂന്നുപേർ പിടിയില്‍.
തൃശൂരിലെ സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്നും കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുപോയിരുന്ന 244 ഗ്രാം ഉരുക്കിയ സ്വർണമാണ് പ്രതികൾ കവർന്നത്. നവംബർ 17 വൈകീട്ട് 7.30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തൃശൂർ സിറ്റി പോലീസ് എറണാകുളം നോർത്ത് പറവൂർ ഓലിയത്ത് വീട്ടിൽ ബിനോയ് (52), തൃശൂർ ചേറൂർ ചേർപ്പിൽ വീട്ടിൽ വിനീഷ് കുമാർ (45), നോർത്ത് പറവൂർ പള്ളിത്താഴം മണപ്പാട്ടുപറമ്പിൽ മിഥുൻ മോഹൻ (33), എന്നിവരെയാണ് കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പോലീസും, ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്. കേസിൽ മൂന്നു പ്രതികളെ കൂടി കണ്ടെത്താനുണ്ട്.






