കയറ്റിമെല്ബണ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വിജയം കൈപിടിയിലൊതുക്കിയതിന് പിന്നാലെ ട്രോഫിയില്‍ കാല് കയറ്റിവെച്ചതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷ്. ലോകകപ്പ് വിജയം സ്വന്തമാക്കിയതിന് ശേഷം 12 ാം ദിവസമാണ് വിവാദങ്ങളോട് താരം പ്രതികരിക്കുന്നത്.
വൈറലായ തന്റെ ആഘോഷം ഒരിക്കലും അനാദരവല്ലെന്നാണ് മാര്‍ഷ് പറഞ്ഞത്. ''ആ ഫോട്ടോയില്‍ യാതൊരു അനാദരവും ഉണ്ടായിരുന്നില്ല. ഞാന്‍ അത് അധികം ചിന്തിച്ചിട്ടുപോലുമില്ല. സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച പ്രതികരണങ്ങളില്‍ പലതും ഞാന്‍ കണ്ടില്ലായെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ഓസ്ട്രേലിയന്‍ മാധ്യമത്തിനോടാണ് മാര്‍ഷ് പ്രതികരിച്ചത്.
ലോകകപ്പ് വിജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമില്‍ ലോകകപ്പ് കിരീടത്തിന് മുകളില്‍ ഇരുകാലുകളും കയറ്റിവച്ച് വിശ്രമിക്കുന്ന മാര്‍ഷിന്റെ ചിത്രം വിവാദങ്ങള്‍ വഴിവെച്ചിരുന്നു.ചിത്രം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സായിരുന്നു. ഇതിന് പിന്നാലെ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേര് രംഗത്തെത്തുകയായിരുന്നു.മാര്‍ഷിന്റെ പ്രവൃത്തി അനാദരവാണെന്നും ആറു തവണ കിരീടം നേടിയ ഓസീസിന്റെ ധിക്കാരമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നുമായിരുന്നു പലരുടെയും പ്രതികരണം.




