
മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാകുന്ന വീഡിയോ പങ്കുവെച്ച് നടന് റഹ്മാന്. ഒരു അപ്പാര്‍ട്മെന്റിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെളളത്തിന്റെ ഒഴുക്കില്‍പെട്ടു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാവുക.
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയാണ് റഹ്മാന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. നടനും കുടുംബവും സുരക്ഷിതരാണോ എന്ന് സഹപ്രവര്‍ത്തകരും ആരാധകരും കമന്റായി ചോദിക്കുന്നുണ്ട്.
ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ അതീവജാഗ്രതയിലാണ്. ചെന്നൈയില്‍ നിന്നുളള വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും .
അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെളളത്തിനടിയിലാണ്. പലയിടത്തും വൈദ്യുതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.






