
ബോളിവുഡിൽ പ്രണയം പൂത്തുലയുന്ന സമയമാണിത്. മിക്ക അഭിനേതാക്കളും തങ്ങളുടെ പ്രണയം തുറന്നു പറയുകയും ഡേറ്റിങ് നിർത്തി നേരെ വിവാഹത്തിലേക്ക് കടക്കുകയും ചെയ്യുകയാണ് ഇപ്പോൾ. അക്കൂട്ടത്തിൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് ബോളിവുഡ് അഭിനേതാക്കളായ സഹീർ ഇഖ്ബാലും സോനാക്ഷി സിൻഹയും. വളരെക്കാലമായി പരസ്പരം അറിയുന്ന ഇരുവരും വർഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഡേറ്റിംഗിലാണെന്നും അഭ്യൂഹങ്ങൾ കേട്ടിരുന്നു. രണ്ടുപേരുമതിനെക്കുറിച്ചു ഒന്നും പക്ഷേ തുറന്നു പറഞ്ഞില്ല. സോനാക്ഷിയുടെ ജന്മദിനം ആഘോഷിക്കുന്ന ദിവസം ഐ ലവ് യു എന്ന് സഹീർ പോസ്റ്റിട്ടപ്പോഴാണ് അതിനൊരു ഉറപ്പ് ആരാധകർക്ക് വന്നത്. ഇപ്പോഴിതാ രണ്ടാളും ഒരുമിച്ചെത്തിയ ഒരു വിവാഹ സൽക്കാര ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോളിവുഡ് ഹിറ്റ്മേക്കർ സഞ്ജയ് ലീല ബൻസാലിയുടെ അനന്തരവളുടെ വെഡിങ് റിസപ്ഷനിൽ ഇവർ രണ്ടാളും തിളങ്ങുകയായിരുന്നു. പച്ച സിൽക്ക് ഫാബ്രിക്കിൽ ട്രെഡിഷണൽ സ്റ്റൈലിലുള്ള ചോളിയാണ് സോനാക്ഷി ധരിച്ചത്. ഡേപ്പർ ട്യൂക്സേഡോ സ്യൂട്ടിലായിരുന്നു സഹീർ. രണ്ടു പേരും സ്റ്റൈലിഷ് ആയി തിളങ്ങിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.






