
തൃശൂര്‍: ആദ്യമായി കേരളം സന്തോഷ ്ട്രോഫി ജേതാക്കളായതിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന് എറണാകുളം വേദിയാകുന്നു. 10ന് എറണാകുളം വൈകീട്ട് നാലിന് മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കുന്ന ആഘോഷത്തില്‍ ആദ്യവിജയത്തിലെ ജേതാക്കളായവരില്‍ ജീവിച്ചിരിക്കുന്നവരേയും കോച്ചുകളേയും മരിച്ചവരുടെ കുടുംബാംഗങ്ങളേയും ആദരിക്കും. സന്തോഷ് ട്രോഫി പ്ലെയേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിക്കുന്നത്.
ചിഫ് കോച്ച് സൈമണ്‍ സുന്ദര്‍ രാജ്, അസിസ്റ്റന്റ് കോച്ച് കെ.കെ. ഗോപാല കൃഷ്ണന്, വൈസ് ക്യാപ്റ്റന്‍ ടി.എ. ജാഫര്‍, വിക്ടര്‍ മഞ്ഞില്ല, സേതുമാധവന്, ജി. രവീന്ദ്രന്, ബാബു നായര്‍, ഇട്ടി മാത്യു, പി. അബ്ദുല്‍ ഹമീദ്, ഡോ. ബഷീര്‍, നജീമുദീന്‍, മിത്രന്, പ്രസന്നന്, ബ്ലാസി ജോര്‍ജ്, വില്യംസ്, സേവിയര്‍ പയസ്, സി.സി. ജേക്കബ്, പി. പൗലോസ് എന്നിവരാണ് നേരിട്ട് ആദരവ് ഏറ്റുവാങ്ങുന്നത്. ആകെ 30 പേരാണ് ആദരവ് ഏറ്റുവാങ്ങുന്നത്.
1973-74ലെ ആദ്യ സന്തോഷ് ട്രോഫി കിരീടം
കേരളത്തില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ആദ്യമായി സ്വപ്ന ഫൈനലും കിരീടവും. കൊച്ചിയിലെ മഹാരാജാസ് കോളേജാണ് കലാശപ്പോരിന് വേദിയായത്. കരുത്തരായ റെയില്‍വേസിനെതിരെ 3-2നായിരുന്നു കേരളത്തിന്റെ വിജയം. നായകന് ടി.കെ.എസ് മണി ഹാട്രിക് നേടി.
1973-74ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫൈനലില്‍ ബൂട്ട് കെട്ടിയത്. അന്ന് കപ്പടിക്കുകയും ചെയ്തു. 1987-88 മുതല്‍ 1993-94 വരെ തുടര്‍ച്ചയായി 7 ഫൈനലുകള്‍. രണ്ട് തവണ ജേതാക്കള്‍. അവസാനമായി 2018-19ലാണ് കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്.






