
വന്യമൃഗങ്ങളുടെ വേട്ടയാടലിന്റെ ഞെട്ടിപ്പിക്കുന്ന പല ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ചില വീഡിയോകളില്‍ ഇരകളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ഘോര മൃഗങ്ങളെയും അതേസമയം വേട്ടയാടാന്‍ എത്തുന്ന മൃഗങ്ങളില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന ഇരകളെയും നാം കണ്ടിട്ടുണ്ട്. എന്തൊക്കെയായാലും ആളുകള്‍ക്ക് എന്നും ഇതൊരു കൗതുകാഴ്ച തന്നെയാണ്. സമാനമായ ഒരു ഹൃദയഭേദകമായ കാഴ്ചയാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്.
ആക്രമിക്കാനെത്തിയ ഒരു കൂട്ടം സിംഹങ്ങള്‍ക്കിടയില്‍ നിന്ന് തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കുട്ടിയാനയെയാണ് വീഡിയോയില്‍ കാണുന്നത്. ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിലെ ചോബ് നാഷണല്‍ പാര്‍ക്കില്‍ വച്ച് 63 കാരനായ ഒരു ടൂര്ഗൈഡാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയില്‍ ഒരു ജലാശയത്തിനടുത്ത് വെള്ളം കുടിക്കാനായി നില്ക്കുന്ന അമ്മയാനയെയും രണ്ട് കുഞ്ഞുങ്ങളെയുമാണ് കാണുന്നത്. എന്നാല്‍ അതിന് ചുറ്റും സിംഹങ്ങളുണ്ടെന്ന് അമ്മയാനയ്ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ജലാശത്തിനടുത്ത് എത്തിയപ്പോഴേക്കും അവയെ ആക്രമിക്കാന്‍ സിംഹങ്ങള്‍ അടുത്തേക്ക് എത്തി.
സിംഹങ്ങളെ കണ്ടെതും അമ്മയാന കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിനായി അമ്മ സിംഹക്കൂട്ടത്തിനടുത്തേക്ക് പാഞ്ഞടുത്തു. എന്നാല്‍ ഈ സമയം ഒരു കുഞ്ഞിനെ ഒരു സിംഹം വലിച്ചുകൊണ്ടുപോയിരുന്നു. എന്നാല്‍ ഇത് കണ്ട് ഓടിയെത്തിയ അമ്മയാനയ്ക്ക് ഏത് കുഞ്ഞിനെ രക്ഷിക്കണം എന്ന് അറിയാത്ത അവസ്ഥയായി. എന്നിട്ടും സിംഹം ആക്രമിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോഴേക്കും മറ്റേ കുട്ടിക്കരികിലേക്ക് സിംഹങ്ങള്‍ ചാടിയെത്തി. ഒടുവില്‍ സിംഹങ്ങള്‍ വലിച്ചുകൊണ്ടുപോയ കുട്ടിയെ ഉപേക്ഷിച്ച് തനിക്കൊപ്പമുള്ള കുട്ടിയുമായി തിരികെ കാട്ടിലേക്ക് പോകുന്നതാണ് വീഡിയോയുടെ ഒടുവില്‍ കാണുന്നത്.






