
ന്യൂഡല്‍ഹി : ലോക്സഭാ എംപി ഡാനിഷ് അലിയെ സസ്പെന്‍ഡ് ചെയ്ത ബിഎസ്പി. പാര്‍ട്ടി സംഘടാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിഎസ്പി പുറത്താക്കിയത്.
“പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ നിങ്ങളുടെ പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, തുടർച്ചയായി പാർട്ടിക്കെതിരെ പ്രവർത്തിച്ചു” ബി.എസ്.പി പ്രസ്താവനയിൽ വ്യക്തമാക്കി.
ഡാനിഷ് അലി നേരത്തെ ജനത പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നു. 2018 ല്‍ കര്‍ണാടകയില്‍ ബി എസ് പിയും ദേവഗൗഡയുടെ ജനതാ പാര്‍ട്ടിയും ഒരുമിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പിന്നീട് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന വ്യവസ്ഥയില്‍ അം റോഹയില് നിന്ന മത്സരിക്കാന്‍ ഡാനിഷ് അലിയക്ക് ബി എസ് പി സീറ്റ് നല്കി.
തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ ശേഷവും ഒറ്റയാൾ പ്രതിഷേധം നടത്തി. ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കുകയും ചെയ്തു.
മാസങ്ങൾക്ക് മുമ്പ് ഡാനിഷ് അലിയെ ലോക്സഭയിൽ ബി.ജെ.പി. എം.പി. രമേഷ് ബിധുരി വർഗീയ പരാമർഷങ്ങൾ നടത്തി അപമാനിച്ചിരുന്നു. സംഭവത്തില്‍ ബിഎസ്പിയോ പാര്‍ട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല.






