
തിരുവന്തപുരം വഴുതക്കാട് യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് കേടായ ഭക്ഷണമെന്ന് വിദ്യാർത്ഥികള്‍. ഭക്ഷണത്തിൽ പുഴുവിനെയും ഉപയോഗിച്ച ബാൻഡ് എയ്ഡും കണ്ടെത്തിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എന്നാല്‍ വാർഡനോട് ചോദിച്ചപ്പോൾ മോശം അനുഭവം ഉണ്ടായതായി വിദ്യാർത്ഥികൾ പറയുന്നു.
ഭക്ഷണത്തിൽ നിന്ന് സ്ഥിരമായി സ്ക്രൂ, തൂവൽ, സ്ക്രബർ, പുഴുക്കൾ, വണ്ട് എന്നിവയെല്ലാം കിട്ടാറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. അതേസമയം ഇക്കാര്യം അധികൃതരുമായി സംസാരിച്ചപ്പോൾ ചെറിയ അശ്രദ്ധ മൂലം സംഭവിച്ചതാകുമെന്നാണ് പറഞ്ഞതായും മറ്റൊരു നടപടിയും ഹോസ്റ്റൽ അധികൃതർ കൈക്കൊണ്ടിട്ടില്ലെന്നും വിദ്യാര്തഥികള് പറയുന്നു.
മെസ്സിൽ നിറയെ എലികളാണെന്നും ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ മെസ്സിൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന ടേബിളിൽ എലി ചത്ത് കടന്നിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.






