
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമക്കേസ് രജിസ്റ്റർ ചെയ്തു. പള്ളിക്കര സ്വദേശി അബ്ദുൽ അഹാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുൽ അഹാദിനെ ഖാദർ കരിപ്പൊടിയും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചതായാണ് പരാതി. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് ഖാദർ കരിപ്പൊടി ഉൾപ്പെടെ മൂന്ന് പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. പ്രതി നിലവിൽ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.






