
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിഞ്ഞ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് നാല് സീറ്റുകൾ പിടിച്ചെടുത്തു. ഫലം വന്നതിൽ 14 ഇടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു. എൽഡിഎഫ് 13 സ്ഥലത്ത് ജയിച്ചു.
കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു. ആം ആദ്മി പാർട്ടിയും എസ്ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകൾ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുക്കാനും കഴിഞ്ഞു
തിരുവനന്തപുരം
അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അര്‍ച്ചന 173 വോട്ടുകള്‍ക്കാണ് വിജയിച്ചത്
കൊല്ലം
പോരുവഴി മയ്യത്തുംകര 15-ാം വാർഡ് എസ്ഡിപിഐയിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് പ്രതിനിധി 138 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എസ്. ഷീബ വിജയിച്ചു.
കരുനാഗപ്പള്ളി തഴവ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 249 വോട്ട് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി എം മുകേഷ് വിജയിച്ചു.
- ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വിലങ്ങറ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാര്‍ഥി ഹരിത അനില്‍ ബിജെപിയുടെ രോഹിണിയെ 69വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. - കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് വായനശാല സിപിഎം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി ശ്യാം എസ്സ് ആണ് വിജയിച്ചു
പത്തനംതിട്ട
ജില്ലയിൽ ഉപ തെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളിലും എൽഡിഎഫ് വിജയിച്ചു. റാന്നി പഞ്ചായത്തിലെ ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി അജിമോൻ 251 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചു. പത്തനംതിട്ട – മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12 – വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അശ്വതി പി നായർ വിജയിച്ചു.
ആലപ്പുഴ
ചെങ്ങന്നൂർ തിരുവൻവണ്ടൂർ ബ്ലോക്ക് വാർഡിൽ ബിജെപി സ്ഥാനാർഥി സുജന്യ ഗോപി വിജയിച്ചു
കായംകുളം നഗരസഭ 32ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു. കായംകുളം നഗരസഭാ ഉപതെരഞ്ഞെടുപ്പിൽ വാർഡ് ബി.ജെ.പി നിലനിർത്തി 187 വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർഥി വിജയിച്ചത്.
കോട്ടയം
വെള്ളിയന്നൂർ പഞ്ചായത്തിലെ 10-ാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 19 വോട്ടിന് വിജയിച്ചു. തലനാട് പഞ്ചായത്ത് മേലടുക്കം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഎമ്മിലെ കെ കെ ഷാജിയാണ് 22 വോട്ടിനു വിജയിച്ചത്. മേലടുക്കം വാർഡിലെ കോൺഗ്രസ് അംഗമായിരുന്നു ചാൾസ് പി ജോയി തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അയോഗ്യനാക്കിയത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് വാർഡിൽ യുഡിഎഫിനെ ഡാനി ജോസ് കുന്നത്ത് വിജയിച്ചു.
അതേ സമയം ഈരാറ്റുപേട്ട നഗരസഭാ കുട്ടിമരംപറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐയുടെ അബ്ദുൾ ലത്തീഫ് 44 വോട്ടിനാണ് വിജയിച്ചത്.
ഇടുക്കി
ഉടുമ്പഞ്ചോല പഞ്ചായത്ത് മാവടി വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയം. എൽ ഡി എഫ് സ്ഥാനാർഥി അനുമോൾ ആന്റണി 273 വോട്ടുകൾക്കു വിജയിച്ചു. കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ AAP ക്ക് ജയം. AAP സ്ഥാനാർത്ഥി ബീന കുര്യൻ ആണ് വിജയിച്ചത്. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് ആണ് പിടിച്ചെടുത്തത്
എറണാകുളം
ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോൺഗ്രസിന് ജയം. വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത് പതിനാറാം വാർഡിൽ യുഡിഎഫിലെ ബിനിത പീറ്റർ വിജയിച്ചു. 88 വോട്ടുകൾക്കാണ് ബിനിത വിജയിച്ചത്.
രാമമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ യുഡിഎഫിലെ ലെ ആന്റോ പി സ്കറിയ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.






