
തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിൽ എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യം തളളി കോടതി . സുരക്ഷാ വീീഴ്ച സംഭവച്ചിട്ടല്ലെന്ന കമ്മീഷണര്‍ വ്യക്തമാക്കി. .തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഗവർണ്ണറുടെ കാർ തടഞ്ഞിട്ട് പ്രതിഷേധിച്ച എസ്എഫ്ഐകാർക്കെതിരെ ആദ്യം ചുമത്തിയത് താരതമ്യേന ദുർബ്ബലവകുപ്പുകളായിരുന്നു.
ഒടുവിൽ ഗവർണ്ണർ തന്നെ ആവശ്യപ്പെട്ടതോടെയാണ് 7 പേർക്കെതിരെ കൂടുതൽ കടുത്ത ഐപിസി 124 ആം വകുപ്പ് ചുമത്തിയത്. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു. പോലീസ്റിമാൻഡ് റിപ്പോർട്ട്. സിആർപിസി 124 വകുപ്പ് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.124 വകുപ്പ് നിലനിൽക്കുമോ എന്ന കാര്യത്തിൽ പ്രോസിക്യൂഷനും ആശയക്കുഴപ്പമുണ്ട്. ഗവർണറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെട്ടിരുന്നോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് പ്രോസിക്യൂഷൻ കൃത്യമായ ഉത്തരം നൽകിയിട്ടില്ല.
തിങ്കളാഴ്ച രാത്രിയാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചത്. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. 'ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
അതേ സമയം ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത ഗവര്‍ണര്‍. കോഴിക്കോട്ടെ പരിപാടിക്കെത്തുന്ന ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുക. ഈ മാസം 16 മുതല്‍ 18 വരെയാണ് സർവ്വകലാശാല ഗസ്റ്റ്ഹൗസില്‍ താമസിക്കുക.
ഡല്‍ഹിയില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് എത്തുന്നത് കോഴിക്കോട്ടേക്കാണ്. 12 ന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഗവര്‍ണര്‍ എത്തുന്നത്. 16 ന് രാത്രി സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലെത്തും.
കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞിരുന്നു.






