
ബ്രസീലിയ: 2024ലെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന് മുമ്പ് കനത്ത ബ്രസീലിന് കനത്ത തിരിച്ചടി. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് സുഖം പ്രാപിക്കാന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ഇനിയും സാധിച്ചിട്ടില്ല. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക നഷ്ടമാകുമെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ സ്ഥിരീകരിച്ചു. 24 ഓഗസ്റ്റിന് ശേഷമായിരിക്കും താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കൂവെന്നും ഡോക്ടര്‍ അറിയിച്ചു.
ഉറുഗ്വെയ്ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മർക്ക് കാലിന് പരിക്കേറ്റത്. ഇടത്തേ കാല്‍മുട്ടില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതോടെ ബ്രസീലിന്റെ മറ്റ് മത്സരങ്ങളും ക്ലബ് ഫുട്ബോളില്‍ സൗദിയില്‍ അല്‍ ഹിലാലിന്റെ മത്സരങ്ങളും സൂപ്പര്‍ താരത്തിന് നഷ്ടമായി.
അര്‍ജന്റീനയാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാര്. ലാറ്റിനമേരിക്കയിലെ രാജാക്കാന്മാര് എന്ന വിശേഷണം തിരിച്ചുപിടിക്കാന്‍ ബ്രസീലിന് നിര്‍ണായകമാണ് 2024ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്റ്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീലിന്റെ സ്ഥാനം. കൊളംബിയ, പരാഗ്വെ ടീമുകള്‍ക്കൊപ്പം കോസ്റ്റാറിക്ക, ഹോണ്ടുറാസ് എന്നിവരില്‍ ഒരു ടീമും ബ്രസീലിന്റെ ഗ്രൂപ്പില്‍ വരും. കോപ്പ അമേരിക്കയ്ക്ക് തൊട്ടുമുമ്പ് 2024 ജൂണ്‍ എട്ടിന് മെക്സിക്കോയുമായി മഞ്ഞപ്പടയ്ക്ക് സന്നാഹ മത്സരമുണ്ട്.






Comments