
മോഹന്‍ലാല്‍ നായകനായ അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് വൈഗ റോസ് അഭിനയ ലോകത്തേക്ക് കടന്ന വരുന്ന താരമാണ് വൈഗ റോസ്. സിനിമയ്ക്ക് പുറമേ മിനിസ്ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്. അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന സിനിമയ്ക്ക് പുറമേ ഓര്‍ഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛന്, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ തമിഴ് സിനിമയിലും മിനി സ്ക്രീനിലുമൊക്കെ ഏറെ തിരക്കുള്ള ഒരാളാണ് വൈഗ.
ഇപ്പോഴിതാ തന്റെ ജന്മദിനത്തില് സര്‍പ്രൈസ് ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റാ ഗ്ലാമറസ് എന്ന ടീമിന് വേണ്ടിയാണ് ഇത്തരമൊരു ഷൂട്ട് എടുത്തത്. ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് നന്ദി പറയുകയും ചെയ്തു വൈഗ. കോമോ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ എടുത്തത്. വിനിത, നീതു എന്നിവരാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.






