
വിവാഹ നിശ്ചയം ആഘോഷിക്കുന്നതിനിടെ കാമുകി 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച സംഭവത്തില്‍ കാമുകന് അറസ്റ്റില്‍. തുര്‍ക്കിയിലെ സൂര്യാസ്തമയ സ്ഥലത്ത് നിസാമെറ്റിന്‍ ഗുര്‍സു എന്ന യുവാവിന്റെ കാമുകി യെസിം ഡെമിര്‍ (39) ആണ് വീണു മരിച്ചത്. അതേസമയം ഇത് ബോധപൂര്‍വ്വമുള്ള നരഹത്യ എന്നാണ് പോലീസ് പറയുന്നത്. ഡെമിര്‍ വീണുകിടക്കുന്ന സ്ഥലത്ത് ഇരുവരും തമ്മില്‍ വഴക്കടിച്ചതായി സംശയം തോന്നുന്ന അടയാളങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗുര്സുവിനെ പോലീസ് കൊണ്ടുപോയത്.
ജൂലായ് 6-ന് വിവാഹാലോചന നടത്തിയതിന്റെ പിറ്റേന്ന് - കനക്കലെയിലെ പോളണ്ടെ കേപ്പില്‍ ഒരു പിക്നിക് നടത്തുകയായിരുന്നു ഇരുവരും. കീഴ്ക്കാം തൂക്കായ പാറക്കെട്ടിന്റെ മുകളില്‍ നിന്നും 104 അടി താഴ്ചയിലേക്ക് വീണ് ഡെമിറിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പിന്നീട് അവള് മരിക്കുകയും ചെയ്തു. താന്‍ 45 മിനിറ്റ് അവളെ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നതായി ഗുര്‍സു പറഞ്ഞു. വിവാഹാലോചനയ്ക്ക് ശേഷം ഒരു റൊമാന്റിക് ഓര്‍മ്മയ്ക്കായി ഞങ്ങള്‍ പാറക്കെട്ടുകള്‍ തിരഞ്ഞെടുത്തതായി ഗുര്‍സു പറഞ്ഞു.
''ഞങ്ങള്‍ കുറച്ച് മദ്യം കഴിച്ചു, എല്ലാം പെട്ടെന്ന് സംഭവിച്ചു, അവള് സമനില തെറ്റി താഴെ വീണു.'' ഗുര്സുവിന്റെ മൊഴി ഇങ്ങിനെയാണ്. എന്നാല്‍ യെസിമുമായി ബന്ധം വേര്‍പെടുത്താന്‍ അവള് പദ്ധതിയിട്ടിരുന്നെന്നും ആ നിര്‍ദ്ദേശം സ്വീകരിക്കുമായിരുന്നില്ല എന്നും യെസിമിന്റെ കുടുംബം പറഞ്ഞു. അവള് ഉയരങ്ങളെ ഭയപ്പെട്ടിരുന്നു, പാറയുടെ അരികിലേക്ക് വീഴാന്‍ മനസ്സോടെ അടുത്ത് വരുമായിരുന്നില്ല. എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് പൊട്ടിയ കണ്ണടകളും പൊട്ടിയ സ്പീക്കറും അക്രമാസക്തമായ സമരത്തിന്റെ അടയാളങ്ങളും സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തി. ബോധപൂര്‍വമായ നരഹത്യയെന്ന് സംശയിച്ച് ഗുര്സുവിനെ പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വിചാരണയ്ക്കായി കസ്റ്റഡിയിലാണ്.






