
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരെ ഏക ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ 261 റൺസിൽ ഓസ്ട്രേലിയ ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ വിജയം നേടാൻ വേണ്ടിയിരുന്ന 75 റൺസ് ഇന്ത്യ അനായാസം നേടിയെടുത്തു.
ഇന്ത്യയും ഓസ്ട്രേലിയൻ വനിതാ ടീമും തമ്മിലുള്ള ആദ്യ ടെസ്റ്റ് 1977ലാണ് നടന്നത്. അന്നുമുതൽ ഇന്നുവരെ പൂർത്തിയായ 10 ടെസ്റ്റുകളിലെ ആദ്യ വിജയമാണിത്.
നാലാം ദിനം അഞ്ചിന് 233 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിംഗ് പുഃനരാരംഭിച്ചത്. നാല് വിക്കറ്റെടുത്ത സ്നേഹ് റാണ, രണ്ട് വീതം വിക്കറ്റുകളെടുത്ത രാജേശ്വരി ഗെയ്ക്ക്വാദ്, ഹർമ്മൻപ്രീത് കൗർ എന്നിവരാണ് ഓസ്ട്രേലിയയെ തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ 261 റൺസിൽ ഓസ്ട്രേലിയ ഓൾ ഔട്ടായി. ഷെഫാലി വര്‍മ (4), റിച്ച ഘോഷ് (13) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. സ്മൃതി മന്ദാന (38)യാണ് വിജയത്തിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (12) പുറത്താവാതെ നിന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 219 റൺസിൽ എല്ലാവരും പുറത്തായി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 406 റൺസ് നേടി. 145 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.




