
മദ്യപാനത്തിനിടയിൽ യുവതി മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ജിയാങ്സി പ്രവിശ്യയിലെ നാൻചാങ്ങിലെ കോടതിയാണ് സംഭവ സമയത്ത് യുവതിയോടൊപ്പം ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളോട് 7 ലക്ഷം രൂപ നഷ്ടപരിഹാരമായി കുടുംബത്തിന് നൽകാൻ ഉത്തരവിട്ടത്.
കേസ് മരിച്ച യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കോടതി പരിഗണിച്ചത്. സുഹൃത്തിനെ അമിതമായി മദ്യപിക്കുന്നതിൽ നിന്ന് തടയാനും അവളുടെ ജീവൻ രക്ഷിക്കാനുമുള്ള ന്യായമായ ബാധ്യത നിർവഹിക്കുന്നതിൽ സുഹൃത്തുക്കൾ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
പ്രണയ ബന്ധം തകർന്ന യുവതിക്ക് മാനസിക പിന്തുണ നൽകുന്നതിന് സുഹൃത്തുക്കൾ ചേർന്നൊരു അത്താഴ വിരുന്ന് സംഘടിപ്പിച്ചിച്ചിരുന്നു. അമിതമായ ആൽക്കഹോൾ അടങ്ങിയ ചൈനീസ് ബൈജിയു മദ്യവും വിരുന്നിൽ ഇവർ ഉപയോഗിച്ചിരുന്നു. പാർട്ടിക്കിടയിൽ സിയാവോക്യു അര ലിറ്റർ ബൈജിയു മദ്യവും വാങ് 0.25 ലിറ്ററും കുടിച്ചു,
അതേ സമയം മറ്റ് രണ്ട് പേർ മദ്യപിച്ചുമില്ല. അത്താഴത്തിന് ശേഷം വിശ്രമിക്കാൻ സിയാവോക്യു തന്റെ കാറിലേക്ക് പോയി. അടുത്ത ദിവസം പുലർച്ചെ ഏകദേശം 5 മണിക്ക് സുഹൃത്ത് ഉണർന്നപ്പോൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന യുവതിയെയാണ്. ഉടൻതന്നെ ആംബുലൻസ് വിളിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും യുവതി മരിച്ചു. ആൽക്കഹോൾ വിഷബാധയെ തുടർന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം.






