
കൊല്ലം: ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമ്മിച്ച് ഉദ്ഘാടനം ചെയുന്ന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നും ക്ഷണം കോൺഗ്രസ് പൂർണമായി നിരാകരിക്കണമെന്നും വിഎം സുധീരൻ പറഞ്ഞു.
നെഹ്റുവിന്റെ നയങ്ങളിൽ നിന്നും കോൺഗ്രസിന് വ്യതിചലനം ഉണ്ടായി. അത് ഗുണം ചെയ്തില്ല എന്നാണ് വ്യക്തമാകുന്നതെന്നും സുധീരൻ പറഞ്ഞു. നെഹ്റുവും ഇന്ദിരയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചവരാണ്. മതേതര മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി വേണം കോൺഗ്രസ് മുന്നോട്ടു പോകാൻ. ക്ഷണം കോൺഗ്രസ് പൂർണമായി നിരാകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം മടങ്ങിപ്പോകണമെന്നും കോൺഗ്രസ് പഴയ മതേതര മൂല്യങ്ങളിലേക്ക് മടങ്ങിയെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീരാമൻ ഭാര്യയെ സംരക്ഷിച്ചയാളാണ്. മോഡി ഭാര്യയെ ഉപേക്ഷിച്ചയാളാണ്. മോഡിയുടെ ഭാര്യക്ക് മോഡിയെ കണ്ടാൽ മനസിലാകും. മോഡിക്ക് ഭാര്യയെ കണ്ടാൽ മനസിലാവില്ല. രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ ഇന്ത്യ മുന്നണിയിലെ ചില കക്ഷികൾ പങ്കെടുക്കുന്നുണ്ട്. എല്ലാവരുമായും കോൺഗ്രസ് ചർച്ച നടത്തി തീരുമാനിക്കും. സിപിഎം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നവരല്ല. കോൺഗ്രസ് അങ്ങനെയല്ല. എല്ലാ വിഭാഗക്കാരും കോൺഗ്രസിലുണ്ട്. അതിനാൽ ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തിൽ ബി ജെ പി ഒരുക്കുന്ന ചതിക്കുഴിയിൽ കോൺഗ്രസ് വീഴരുതെന്നും' മുരളീധരൻ മുന്നറിയിപ്പ് നൽകി.






