ന്യൂഡല്‍ഹി; ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ കായികതാരങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗുസ്തി താരമായ വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍ തിരികെ നല്കി. ഖേല്‍ രത്ന പുരസ്കാരവും അര്‍ജുന അവാര്‍ഡുമാണ് തിരികെ നല്‍കിയത്. അര്‍ജുന അവാര്‍ഡ് ഫകം കര്‍ത്തവ്യപഥില്‍ വച്ച് വിനേഷ് മടങ്ങി.ഖേല്‍ രത്ന പുരസ്കാരവും റോഡില്‍ വച്ചു.
കഴിഞ്ഞ ദിവസമായിരുന്നു രാജ്യം നല്കിയ ഖേല്‍രത്നയും അര്‍ജുന അവാര്‍ഡു തിരികെ നല്‍കുമെന്ന് വിനേഷ് പറഞ്ഞത്. ഗുസ്തി താരങ്ങള്‍ മെഡല്‍ കരസ്തമാക്കുമ്പോള്‍ അവര്‍ രാജ്യത്തിന് അഭിമാനമായി അവര്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചിരുന്നു.






