
മുംബൈ: ഓസീസ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 339റണ്‍സ് വിജയലക്ഷ്യം. വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. ഓസീസിനായി ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് 119 റൺസ് നേടി.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ്മ ഏകദിന ക്രിക്കറ്റിലെ നൂറാംവിക്കറ്റ് നേട്ടമാണിഞ്ഞു. സെഞ്ചുറി നേടിയ ലിച്ച്ഫീൽഡിനെ പുറത്താക്കിയാണ്നേട്ടം കൈവരിച്ചത്. ഓസ്ട്രേലിയയോട് ഇന്ത്യന്‍ വനിതകള്‍ വഴങ്ങുന്ന ഏറ്റവും വലിയ സ്കോറാണിത്.
ഓപ്പണര്‍മാരായ ലിച്ച്ഫീല്‍ഡും ക്യാപ്റ്റന്‍ അലിസ്സ ഹീലിയും മികച്ച അടിത്തറയാണ് പാകിയത്. ഇരുവരും ചേര്‍ന്ന് ഒന്നാംവിക്കറ്റില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് 119 റൺസ് നേടി. 125 പന്തിൽ 16 ഫോറും 1 സിക്സും അടങ്ങുന്നതാണ് ലിച്ച്ഫീൽഡിൻ്റെ ഇന്നിംഗ്സ്. അലിസ്സ ഹീലിയെയാണ് (82) ഓസ്ട്രേലിയക്ക് ആദ്യം നഷ്ടമായത്.
എലിസ് പെറി(16), അന്നബെല്ലെ സതർലാൻഡ്(23), ബെത്ത് മൂണി(3), താലിയ മഗ്രാത്ത്(0), ആഷ്ലി ഗാർഡ്(30) എന്നിവരാണ് പുറത്തായി ഓസീസീ താരങ്ങള്‍. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ പരമ്പര ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ആദ്യ മത്സരവും ജയിച്ച ഓസീസ് ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി.






