
തൊടുപുഴ: ആരും നിയമത്തിന് അതീതരല്ലെന്നും എത്ര അധികാരം ഉണ്ടായാലും നിയമം അതിനൊക്കെ മുകളിലാണെന്നും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കരിങ്കൊടിയുമായി ഇടതു യുവജന സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമ്പോഴും തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുത്തു.
ഗവര്‍ണര്‍ പരിപാടിക്കായി എത്തുമ്പോഴും തിരിച്ചുപോകുമ്പോഴും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വഴിയില്‍ പ്രതിഷേധിച്ചു. പ്രതിഷേധവുമായി എത്തിയവരെ പോലീസ് തടഞ്ഞു. ഗവര്‍ണര്‍ വിശമത്തിനായി പോയ തൊടുപുഴ റെസ്റ്റ് ഹൗസിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് ഒരാള്‍ ചാടുകയും ചെയ്തിതുന്നു. കടുത്ത ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇവരെ മാറ്റിയത്. ഗോബാക്ക് എന്ന ബാനറുമായിട്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഗവര്‍ണര്‍ക്കെതിരേ പലയിടങ്ങളിലും കരിങ്കൊടി പ്രതിഷേധം നടന്നു. അതേസമയം ഗവര്‍ണര്‍ റോഡിലിറങ്ങി ആള്‍ക്കാരെ അഭിവാദ്യം ചെയ്തു.
ഗവര്‍ണര്‍ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. നേരത്തേ ഗവര്‍ണര്‍ പങ്കെടുക്കുന്ന വേദിക്ക് സമീപം എസ്എഫ്ഐ കറുത്തബാനര്‍ ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ ഇന്ന് തൊടുപുഴയില്‍ പരിപാടിയില്‍ പങ്കെടുക്കാനിരിക്കെ ഇടുക്കി ജില്ലയില്‍ ഇന്ന് ഇടതുപാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. അതിനെ മറികടന്നാണ് ഗാര്‍ണര്‍ എത്തിയത്






