
മെട്രോയില്‍ യാത്ര ചെയ്ത് നടന് അക്ഷയ് കുമാര്‍. സുഹൃത്തിനൊപ്പമാണ് നടന് എത്തിയത്. മുഖം മാസ്ക്ക് കൊണ്ട് മറച്ചിട്ടുണ്ടായിരുന്നു. റോഡിലെ തിരക്കിനെ തുടര്‍ന്നാണ് നടന് യാത്രയ്ക്കായി മെട്രോ തെരഞ്ഞെടുത്തത്. താരത്തിന്റെ മെട്രോ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
നേരത്തെയും മെട്രോ സറവീസിനെ അഭിനന്ദിച്ച് അക്ഷയ് കുമാര്‍ രംഗത്തെത്തിയിരുന്നു. സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ നല്ല മാര്‍ഗം മെട്രോ ആണെന്നായിരുന്നു നടന് പറഞ്ഞത്. മുംബൈയിലെ കനത്ത മഴയില്‍ റോഡുകളില്‍ വെളളം കയറിയപ്പോള്‍ യാത്ര ചെയ്യാന്‍ മെട്രോ മികച്ചതായി തോന്നിയെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ടൈഗര്‍ ഷ്രോഫിനൊപ്പമുളള ബഡേ മിയാന്‍ ചോട്ടേ മിയാന്‍, വെല്‍ക്കം ടു ദി ജംഗിള്‍, ഹേരാ ഫേരി 3 സൂരറൈ പ്രോട്രുവിന്റെ റീമേക്ക് എന്നിവയാണ് അക്ഷയ് കുമാറിന്റെ പുതിയ പ്രൊജക്ടുകള്‍.
VIDEO : #AkshayKumar𓃵 spotted with #dineshvijan in Mumbai Metro#AkshayKumar #skyforce pic.twitter.com/2MIEcRM767
— Akshay Kumar Fans Group (@AKFansGroup) January 11, 2024






