
ന്യൂഡല്‍ഹി: വിമാനത്തിന്റെ യാത്ര വൈകുമെന്ന് അറിയിപ്പ് നല്‍കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ കോ പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരന്. വിമാനത്തിനുള്ളില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വൈറലായി.
സഹില്‍ കതാരിയ എന്ന യാത്രക്കാരനാണ് കോ- പൈലറ്റ് അനൂപ് കുമാറിനെ ആക്രമിച്ചത്. വിമാനത്തില്‍നിന്നു പുറത്താക്കിയ ഇയാളെ സി.ഐ.എസ്.എഫ്. അധികൃതര്‍ കസ്റ്റഡിയിലെടുത്തു. യാത്രക്കാരനെതിരേ പൈലറ്റ് പരാതി നല്‍കിയിട്ടുണ്ട്. വിമാനക്കമ്പനിയും യാത്രക്കാരനെതിരേ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ-2175 വിമാനത്തില്‍വച്ചാണ് െപെലറ്റ് ആക്രമിക്കപ്പെട്ടത്.
കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40-നു പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചകഴിഞ്ഞ് 2.30-നാണു പുറപ്പെട്ടത്. യാത്ര വൈകുമെന്ന് വിമാനത്തിനുള്ളില്‍നിന്ന് െമെക്കിലൂടെ അനൗണ്‍സ് ചെയ്യുന്നതിനിടെ സഹില്‍ കതാരിയ ഓടിയെത്തി കോ-െപെലറ്റിനെ അടിക്കുകയായിരുന്നു. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച യാത്രക്കാരന് ഓടിയെത്തുന്നതും കോ-െപെലറ്റ് അനൂപ് കുമാര്‍ ഭയന്ന് പിന്നിലേക്കു മാറുന്നതും അടിയേല്‍ക്കുന്നതും വീഡിയോയിലുണ്ട്.
വിമാനം െവെകിയതിനെത്തുടര്ന്ന് പകരം ഡ്യൂട്ടിക്ക് കയറിയ െപെലറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിടെയാണ് ആക്രമിക്കപ്പെട്ടത്. കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍നിന്നുള്ള വിമാനസര്‍വീസുകളെ സാരമായി ബാധിച്ചു. പ്രതികൂല കാലാവസ്ഥ മൂലം ഇന്നലെ 110 വിമാനങ്ങള്‍ െവെകുകയും 79 വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും മോശം കാലാവസ്ഥ വിമാനസര്‍വീസുകളെ ബാധിക്കുമെന്ന് ഇന്‍ഡിഗോ, സ്െപെസ് ജെറ്റ്, വിസ്താര തുടങ്ങിയ വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേ സമയം, മൂടല്‍ മഞ്ഞ് മൂലം ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്ന് വിമാന സര്‍വീസുകള്‍ മുടങ്ങിയതില്‍ വിശദീകരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ഭാവിയില്‍ വിമാന സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം അറിയിച്ചു. അസൗകര്യങ്ങളുടെ പേരില്‍ അനിയന്ത്രിതമായി പെരുമാറുന്ന സംഭവങ്ങള്‍ അസ്വീകാര്യമാണ്. നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി അത്തരക്കാരെ നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.






