
ലണ്ടന്‍: ബാലന് ഡി ഓര് പുരസ്ക്കാരത്തിന് പിന്നാലെ ഫിഫയുടെ ഫിഫ ദി ബെസ്റ്റ് പുരസ്ക്കാരവും അര്‍ജന്റീനാ നായകന് ലിയോണേല്‍ മെസ്സിക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ടിനെയും പിഎസ്ജിയുടെ കിലിയന്‍ എംബാപ്പേയേയും പിന്നിലാക്കിയാണ് മെസ്സി പുരസ്ക്കാരനേട്ടം സ്വന്തമാക്കിയത്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാഴ്സലോണയുടെ സ്പെയിന് താരം ഐതാന ബോണ്മാതി സ്വന്തമാക്കി.
അവസാന മൂന്ന് പേരില്‍ മെസ്സിക്കും ഹാളണ്ടിനും തുല്യപോയിന്റായിരുന്നു എങ്കിലും ഏറ്റവും കൂടുതല്‍ ക്യാപ്റ്റന്മാരുടെ വോട്ട് മെസ്സിക്ക് കിട്ടുകയായിരുന്നു. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ കീപ്പര്‍ അന്ഡേഴ്സണ് സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഇം?ഗ്ലണ്ടിന്റെയും താരമായ ഏര്‍പ്സാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍.
മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനേജര്‍ പെപ് ഗ്വാര്‍ഡിയോള സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ സിറ്റിയുടെ ട്രെബിള്‍ നേട്ടമാണ് പെപ് ഗ്വാര്‍ഡിയോളെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മികച്ച വനിതാ പരിശീലയ്ക്കുള്ള പുരസ്കാരം സറീന വി?ഗ്മാന് സ്വന്തമാക്കി. ലോകകപ്പ് ഫൈനലിലെത്തിയ ഇം?ഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകയാണ് സറീന വീഗ്മാന്‍.
ബ്രസീലിയന്‍ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലര്‍മെ മദ്രുഗ മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം നേടി. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനുള്ള ഫെയര്‍പ്ലേ പുരസ്കാരം ബ്രസീല്‍ പുരുഷ ടീമിന് ലഭിച്ചു. വംശീയതയ്ക്കെതിരായ പോരാട്ടത്തിനാണ് ബ്രസീല്‍ ടീമിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.






