
താഴ്വാര പക്ഷികള്‍ എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് കുടുംബപ്രേക്ഷകരുടെ സ്വന്തം വീട്ടിലെ കുട്ടിയായി മാറിയ താരമാണ് അമ്പിളിദേവി. എന്നും കുട്ടിത്തം നിറയുന്ന പെരുമാറ്റവും രൂപഭാവങ്ങളുമായിരുന്നു അമ്പിളിദേവിയുടേത്.
നടന്ആദിത്യന് ജയനുമായുള്ള അമ്പിളിയുടെ രണ്ടാമത്തെ വിവാഹവും അതേ തുടര്‍ന്ന് നടന്ന കോലാഹലങ്ങളും വിവാഹമോചന പ്രശ്നങ്ങളുമൊക്കെയായി അമ്പിളി ദേവി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ വിവാദങ്ങളില്‍ നിന്നെല്ലാം മോചനം നേടി സ്വസ്ഥമായി ജീവിക്കുകയാണ് അമ്പിളി ദേവി. തന്റെ രണ്ട് ആണ്മക്കള്ക്ക് വേണ്ടിയുള്ളതാണ് ഇനിയുള്ള ജീവിതമെന്ന് താരം പിന്നീട് പലപ്പോഴും പറഞ്ഞു.
ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ അമ്പിളി ദേവി പങ്കുവെച്ച റീലാണ് വൈറലാകുന്നത്. വളരെ പ്രസന്നവതിയായി കസവു സാരിയുടുത്ത് സുന്ദരിയായാണ് റീലില്‍ താരം എത്തുന്നത്. ഗാനത്തിനൊപ്പം അഭിനയിക്കുകയാണ് താരം. ഡ്രാഫ്റ്റ് ക്ലിയറിങ് എന്നാണ് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. സെറ്റ് സാരി, മലയാളം മെലഡീ തുടങ്ങിയ ഹാഷ് ടാഗുകളിലാണ് റീല്‍ പങ്കുവെച്ചിരിക്കുന്നത്.






