
രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ അനിമല്‍ എന്ന ചിത്രത്തിലൂടെ നാഷണല്‍ ക്രഷ് ആയി മാറാിയ നടിയാണ് തൃപ്തി ദിമ്രി. ആറു ലക്ഷം മാത്രമുണ്ടായിരുന്ന തൃപ്തിയുടെ ഇന്സറ്റ്ഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 48 ലക്ഷമായി ഉയര്‍ന്നു. സോയ വഹാബ് റിയാസ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ തൃപ്തി അവതരിപ്പിച്ചത്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്കകിടയില് തരംഗമാകുന്നത്. ബ്ലാക്ക് ആന്റ് സില്‍വര്‍ ഗൗണില്‍ അതീവസുന്ദരിയായിരുന്നു തൃപ്തി. ഫിലിം ഫെയര്‍ പുരസ്കാരദാന ചടങ്ങിനെത്തിയപ്പോഴാണ് നടി ഈ ഔട്ഫിറ്റ് ധരിച്ചത്.
നിറയെ സില്‍വര്‍ സീക്വിന്സുകള് പിടിപ്പിച്ച ബ്ലാക്ക് ഗൗണിന്റെ പ്രത്യേകത പിന്നിലെ ടെയ്ലാണ്. സ്വീറ്റ് ഹാര്‍ട്ട് നെക്ക് താരത്തിന് കൂടുതല്‍ ഗ്ലാമറസ് ലുക്ക് നല്കിഴ ഇതിനൊപ്പം സ്മോക്കി ഐലൈനും നൂഡ് ഷെയ്ഡിലുളള ലിപ്സറ്റിക്കും ഉപയോഗിച്ചു. വിന്റേജ് കേള്സാണ് ഹെയര്‍സ്റ്റൈലില്‍ പരീക്ഷിച്ചത് . ഇതിനൊപ്പം പൂവിന്റെ ആകൃതിയിലുളള കമ്മലായിരുന്നു തൃപ്തി അണിഞ്ഞിരുന്നത്.






