
യുവതിയെ ആത്മീയതയുടെ മറവിൽ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയാണ് അത്രിക്രമം നേരിട്ടത്.
പാസ്റ്ററായ പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോനാണ് അറസ്റ്റിലായത്. ഇയാള് യുവതിയെ രോഗശാന്തി ശുശ്രൂഷ നൽകാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെ റൂമിലെത്തി പ്രാർത്ഥനക്കിടയിൽ കീഴ്പ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്താനായതെന്ന് സി ഐ സുമതി പറഞ്ഞു. കുഞ്ഞുമോൻ വിവിധ മേഖലകളിൽ ആത്മീയ കച്ചവടത്തിന് മറവിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് ലഭിക്കുന്ന വിവരം. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.






