മധ്യപ്രദേശിലെ ജബല്പൂരില് മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകന് സസ്പെന്ഷന്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടര്‍ന്നാണ് രാജേന്ദ്ര നേതം എന്ന അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്. നേരത്തെയും ഇയാള്‍ സ്കൂളില്‍ മദ്യപിച്ചെത്തിയിരുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞദിവസം മദ്യലഹരിയില്‍ ഇയാള്‍ എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത അവസ്ഥയില്‍ സ്കൂള്‍ പരിസരത്ത് ഇരിക്കുന്നത് വിദ്യാര്‍ഥികളിലൊരാള്‍ മൊബൈില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. വീഡിയോയില്‍ അമിത മദ്യലഹരിയിലാണ് അധ്യാപകന് സ്കൂളിലെത്തിയതെന്ന് വ്യക്തമാണ്.
ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനാല്‍ ചില വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വരുന്നത് നിര്‍ത്തിയിരുന്നു. ഇതിനിടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ വകുപ്പാണ് അധ്യാപകനെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജബല്‍പൂര്‍ കളക്ടര്‍ അധ്യാപികനെ സസ്പെന്‍ഡ് ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു.

Comments