
കൊച്ചി: ബന്ദിപ്പുര്‍ െടെഗര്‍ റിസര്‍വിലേക്കുള്ള മാര്‍ഗമധ്യേ ചരിഞ്ഞ തണ്ണീര്‍ക്കൊമ്പന്റെ മുന്നില്‍നിന്ന് ഫോട്ടോ എടുത്ത കേരള വനം വകുപ്പിലെ 14 ജോലിക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം. രണ്ടു വട്ടം മയക്കുവെടിയേല്ക്കുകയും കുടിക്കാന്‍ മതിയായ വെള്ളം കിട്ടാതെവരികയും ചെയ്തതാണ് തണ്ണീര്ക്കൊമ്പന് ചരിയാനിടയായത്.
ലോറിയില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ആന ചരിഞ്ഞത്. ആനയുടെ ജഡത്തിന് മുന്നില്‍നിന്ന് വനം ജീവനക്കാര്‍ ഫോട്ടോ എടുത്തത് പ്രകൃതമായ നടപടിയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ ഈ ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തു. ഇത് ആനയുടെ ജഡത്തിനോടുള്ള അവഹേളനവും അനാദരവും കേന്ദ്ര വനം മന്ത്രാലയം 2014-ല്‍ പുറപ്പെടുവിച്ച ഉത്തരവിനെ തകിടം മറിക്കുന്നതും ആണെന്നാണ് ആക്ഷേപം.
വന്യജീവികളുടെ ജഡമോ ജഡാവശിഷ്ടങ്ങളോ സ്വന്തം ധീരതയും െധെര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് വന്യജീവികളെ വേട്ടയാടുന്നത് പ്രോത്സാഹിപ്പിക്കുന്നതാണെന്നും അങ്ങനെ ചെയ്യുന്ന പ്രവൃത്തിയെ വന്യജീവി സംരക്ഷണ നിയമത്തിലെ വേട്ടയാടല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു എന്നുമാണ് െവെല്‍ഡ് െലെഫ് ക്രൈം കണ്ട്രോള് ബ്യൂറോ 2014 ല്‍ ഉത്തരവിട്ടത്.
മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റവുമാണിത്. 14 പേരാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. മൃഗസ്നേഹി സംഘടനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് ആണ് പരാതി നല്‍കിയത്.






