
ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ് മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റി നായകന് രോഹിത് ശര്‍മ്മയും ഓള്‍റൗണ്ടര്‍ രവീന്ദ്രജഡേജയും. തുടര്‍ച്ചയായുണ്ടാകുന്ന വിക്കറ്റ് വീഴ്ചയില്‍ നിന്നും ഇവര്‍ ടീമിനെ രക്ഷപ്പെടുത്തുകയാണ്. നായകന് പിന്നാലെ രവീന്ദ്രജഡേജയും അര്‍ദ്ധശതകം കുറിച്ചെങ്കിലും രോഹിത്ശര്‍മ്മ സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് എടുത്ത നിലയിലാണ് ഇന്ത്യ. 133 പന്തുകളില്‍ 80 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ എട്ടു ബൗണ്ടറിയും ഒരു സിക്സറും നേടി. ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോള്‍ അദ്ദേഹം വേഗത്തില്‍ സ്കോര്‍ ചെയ്യുകയായിരുന്നു. പ്രതീക്ഷിച്ചവരില്‍ നിന്നൊന്നും പിന്തുണ കിട്ടാതെ വന്നതോടെ നായകന് കൂട്ടുമായി പിന്തുണ നല്‍കിയത് രവീന്ദ്ര ജഡേജയായിരുന്നു. 103 പന്തുകളില്‍ 53 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ജഡേജ. അ്ഞ്ചു ബൗണ്ടറികളും അദ്ദേഹം പറത്തി.
നായകനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍താരം തശ്വസ്വീ ജെയ്സ്വാളാണ് ആദ്യം വീണത്. 10 റണ്‍സ് എടുത്ത ജെയ്സ്വാളിനെ മാര്‍ക്ക്വുഡ് ജോ റൂട്ടിന്റെ കയ്യിലെത്തിച്ചു. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെയും വുഡ് പുറത്താക്കി. ഇത്തവണ ക്യാച്ച് ഫോക്സിനായിരുന്നു. സ്വന്തം അക്കൗണ്ട് തുറക്കാന്‍ പോലും ശുഭ്മാന്‍ ഗില്ലിനായില്ല. രജത് പറ്റീദാറിന്റേതായിരുന്നു അടുത്ത ഊഴം. അഞ്ചു റണ്‍സ് എടുത്ത പറ്റിദാറിനെ ഹാര്‍ട്ട്ലി ഡക്കറ്റിന്റെ കയ്യില്‍ എത്തിച്ചു. പിന്നാലെയായിരുന്നു ജഡേജയെ രോഹിതിന് കൂട്ടുകിട്ടിയത്.






