
ശസ്ത്രക്രിയയിലെ പിഴവ് പ്രതിസന്ധി സൃഷ്ടിച്ച മലപ്പുറം എടക്കര സ്വദേശിനിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന വനിതാ കമ്മീഷന് അംഗം വി.ആര്. മഹിളാമണി.
ഒരു വര്‍ഷം മുന്‍പാണ് മലപ്പുറം എടക്കര സ്വദേശിനിയായ യുവതി മലപ്പുറത്തെ സ്വകാര്യ ആശുപതിയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയായത്. തുടര്‍ന്ന് മുറിവ് ഉണങ്ങാതിരിക്കുകയും ശാരീരികമായ മറ്റ് പ്രയാസങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇവര്‍ വനിതാ കമ്മിഷനെ സമീപിച്ചത്.
ഓപ്പറേഷനിലെ പിഴവ് പരിഹരിക്കാന്‍ മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയതായി യുവതി ആരോപിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തില്‍ പരാതി പരിഗണിക്കുകയും ജില്ലാ മെഡിക്കല്‍ ഓഫീസറോട് ഈ പരാതിയില്‍ റിപ്പോര്‍ട്ട് തേടുകയുമുണ്ടായി. അതേസമയം റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചെന്ന് കണ്ടെത്തിയതിനാല്‍ ആശുപത്രിക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കുമെതിരെ നിയമനടപടിക്ക് വനിതാ കമ്മീഷന് അംഗം ശുപാര്‍ശ ചെയ്തു. യുവതിക്ക് ആവശ്യമായ നിയമ സഹായം നല്‍കുമെന്നും വനിതാ കമ്മീഷന് അംഗം പറഞ്ഞു.






